തമിഴ് സൂപ്പർതാരം സൂര്യയെ നായകനാക്കി മലയാളി സംവിധായകൻ ജിത്തു മാധവൻ ഒരുക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്. ‘സീൻ’ എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന പേര്.
ഴഗരം സ്റ്റുഡിയോസ് ബാനറിൽ നടി ജ്യോതിക ആണ് ചിത്രം നിർമിക്കുന്നത്. 2026 നവംബർ ആറിന് ദീപാവലി റിലീസായി ചിത്രം ആഗോള തലത്തിൽ തിയറ്ററുകളിലെത്തും.
സൂര്യയ്ക്ക് പുറമേ മലയാളി താരം നസ്ലനും നിർണായക വേഷം ചെയ്യുന്ന ചിത്രത്തിലെ നായികയായി അഭിനയിക്കുന്നത് നസ്രിയ നസിം.